IndiaNEWS

മണപ്പുറം ഫൈനാൻസിനും, ആക്സിസ് ബാങ്കിനും പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡൽഹി:തൃശ്ശൂര്‍ ആസ്ഥാനമായി പ്രവൃത്തിക്കുന്ന മണപ്പുറം ഫിനാൻസ് ലിമിറ്റഡിന് 42.78 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളിലെ  വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു പിഴ.

അതേസമയം 2023 നവംബര്‍ 02 ലെ ഉത്തരവിലൂടെ, ആക്‌സിസ് ബാങ്ക് ലിമിറ്റഡിന് 90.92 ലക്ഷം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കെ‌വൈ‌സി നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്  പിഴ ഈടാക്കിയത്.

Back to top button
error: