![](https://newsthen.com/wp-content/uploads/2023/11/Screenshot_2023-11-16-09-32-53-31_a71c66a550bc09ef2792e9ddf4b16f7a2.jpg)
തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രതിമാസ വേതനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് (പുരുഷന്മാര്‍) തസ്തികയില്‍ നിലവിലുളള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. അര്‍ഹതപ്പെട്ട സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്ബളംഃ പ്രതിദിനം 740/-രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 19,980/-രൂപ.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20 ആണ്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍, വിമുക്ത ഭടനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈൻ അപേക്ഷയുടെ പകര്‍പ്പ് നവംബര്‍ 24 ന് മുമ്ബായി സര്‍വ്വകലാശാലയില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.