കോട്ടയം: നഗരത്തില്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം. കോട്ടയം നഗരത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15.11. 2023 തീയതി മുതല്‍ ഒരാഴ്ചത്തേക്ക് രാത്രി 10.00 മണി മുതല്‍ രാവിലെ 05.00 മണി വരെയാണ് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എംസി റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളും, ഭാരവാഹനങ്ങളും നാട്ടകം സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ് വഴി തിരുവാതുക്കല്‍, അറുത്തൂട്ടി, ചാലുകുന്ന് റോഡ് വഴി പോകേണ്ടതാണ്.
അതേസമയം, ചങ്ങനാശ്ശേരി ഭാഗത്തു നിന്നും എംസി റോഡിലൂടെ വന്ന് കഞ്ഞിക്കുഴി, മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളും, ഭാരവാഹനങ്ങളും മണിപ്പുഴ കവലയില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് മേല്‍പ്പാലം കയറി ദിവാന്‍കവല, ദേവലോകം കൂടി കഞ്ഞിക്കുഴിയില്‍ എത്തി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.