IndiaNEWS

ലോക കിരീടത്തിലേക്ക് രണ്ടു മത്സരങ്ങളുടെ ദൂരം മാത്രം; ഇന്ന് ഇന്ത്യ – ന്യൂസിലൻഡ് സെമി പോരാട്ടം 

മുംബൈ:കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ന്യൂസിലൻഡിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാൻ ഇന്ത്യ ഇറങ്ങുന്നു.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന ആവേശ മത്സരം ഇന്ന് (നവംബര്‍ 15) ഉച്ചയ്‌ക്ക് രണ്ടിനാണ് ആരംഭിക്കുന്നത്.
ലോകകപ്പിലെ ആദ്യ റൗണ്ടില്‍ മിന്നും പ്രകടനം നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്.പ്രാഥമിക റൗണ്ടില്‍ കിവീസിനെ തകര്‍ക്കാനായത് നീലപ്പടയ്‌ക്ക് ആത്മവിശ്വാസവും പകരുന്ന കാര്യവുമാണ്.

എന്നാല്‍ മറുവശത്ത് ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കിവീസിന്‍റെ വരവ്.ലോകകപ്പില്‍ 9 പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ 5 ജയം നേടാന്‍ സാധിച്ചുവെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി ഇന്ത്യ സെമി ഫൈനലിന് അപ്പുറം കടന്നിട്ടില്ല.പത്ത് കൊല്ലത്തിലേറെയായി ഐസിസി ട്രോഫികളും ഇന്ത്യ സ്വന്തമാക്കിയിട്ടില്ല.

Signature-ad

2015ല്‍ ഓസ്‌ട്രേലിയയോടും 2019ല്‍ ന്യൂസിലന്‍ഡിനോടുമാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായത്. ഈ രണ്ട് ടീമുകളും ഇത്തവണ സെമിയില്‍ കളിക്കുന്നുമുണ്ട്. അതേസമയം സെമിയില്‍ കളിക്കാനിറങ്ങുമ്ബോള്‍ ഇന്ത്യക്കാണ് സമ്മര്‍ദം കൂടുതല്‍. ലോകകപ്പ് നാട്ടിലാണ് നടക്കുന്നതെന്നതിനാൽ  കപ്പടിച്ചില്ലെങ്കില്‍  ടീമിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും എന്നതുതന്നെയാണ് അതിന് കാരണം.

നേരത്തെ ധര്‍മശാലയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. മത്സരത്തില്‍ 95 റണ്‍സുമായി വിരാട് കോലി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: