KeralaNEWS

നിലയ്‌ക്കല്‍-പമ്ബ കെഎസ്‌ആര്‍ടിസിയിൽ കണ്ടക്ടറെ ഉള്‍പ്പെടുത്താൻ ഹൈക്കോടതി നിര്‍ദ്ദേശം

പത്തനംതിട്ട: നിലയ്‌ക്കല്‍-പമ്ബ കെഎസ്‌ആര്‍ടിസി സര്‍വീസില്‍ കണ്ടക്ടറെ ഉള്‍പ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വര്‍ഷത്തെ മണ്ഡലകാലവും മകരവിളക്കും അടുത്തതോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

കഴിഞ്ഞ വര്‍ഷം വരെ കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ട സ്ഥിതിയായിരുന്നു. ഇത് തിക്കിനും തിരക്കിനും കാരണമായെന്നും അത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: