പത്തനംതിട്ട: ശബരിമലയില്‍ ഭക്ഷ്യയോഗ്യമല്ലാതെ കെട്ടിക്കിടക്കുന്ന അരവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ നീക്കം ചെയ്തില്ല. 6.65 ലക്ഷം ടിന്‍ അരവണയാണ് നീക്കം ചെയ്യാതെ കെട്ടികിടക്കുന്നത്. മണ്ഡല മകരവിളക്ക് സീസണിനായി ശബരിമല തുറക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
ഏലയ്ക്കയില്‍ പ്രശ്നമുള്ളതിനാല്‍ വില്‍ക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ച അരവണയാണ് കെട്ടിക്കിടക്കുന്നത്. 6.65 ലക്ഷം ടിന്‍ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാകുക. ഇവ നശിപ്പിക്കാന്‍ ബോര്‍ഡിന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ സഹായത്തോടെ മാത്രമേ ചെയ്യാനാകൂവെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.