LIFELife Style

വിഷാദം, ഉത്കണ്ഠ, സ്ട്രെസ്… തുടങ്ങിയവ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങൾ…

ന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള വിഷാദത്തെ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…
സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയവ കഴിക്കുന്നത് മാനസികാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

Signature-ad

രണ്ട്…
നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാന്‍’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിന്‍’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യത്തിനും ഏറെ നല്ലതാണ്.

മൂന്ന്…
പാല്‍, നെയ്യ് തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.

നാല്…
ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

അഞ്ച്…
മഞ്ഞളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ഓര്‍മ്മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Back to top button
error: