മുണ്ടക്കയം: 2021ലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നശിച്ച കൂട്ടിക്കല്‍ ദുരിതബാധിതര്‍ക്കായി സിപിഐഎം ഒരുക്കിയ 25 വീടുകളുടെ താക്കോല്‍ദാനം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2021 ഒക്ടോബര്‍ 16നാണ് കൂട്ടിക്കലില്‍ ദുരിതം പെയ്തിറങ്ങിയത്. കനത്ത മഴയോടൊപ്പം ഉണ്ടായ ഉരുള്‍പൊട്ടലില്‍ 13 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്.വീടുകൾ നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ ഇതോടൊപ്പം വഴിയാധാരവുമായി.
സിപിഐഎം കാഞ്ഞിരപ്പിള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണത്തിനാവശ്യമായ സ്ഥലം വാങ്ങിയത്. ഇത്തരത്തില്‍ വാങ്ങിയ ഭൂമിയില്‍ ഇരുപത്തിയഞ്ച് വീടുകളാണ് സിപിഐഎം നിർമ്മിച്ചത്.ചടങ്ങില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.