IndiaNEWS

മൈതാനത്തെ പോസ്റ്റില്‍ വലിഞ്ഞുകയറി യുവതി; പ്രസംഗം നിര്‍ത്തി അനുനയിപ്പിച്ച് മോദി

ഹൈദരാബാദ്: സമ്മേളന മൈതാനത്തെ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റില്‍ യുവതി വലിഞ്ഞുകയറുന്നതു കണ്ട് പ്രസംഗം നിര്‍ത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‌സില്‍ മഡിഗ റിസര്‍വേഷന്‍ പോരാട്ട സമിതി (എംആര്‍പിഎസ്)യുടെ സമ്മേളനത്തില്‍ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റില്‍ കയറി എന്തോ പറയാന്‍ ശ്രമിച്ച യുവതിയോട് താഴെയിറങ്ങാന്‍ സ്‌നേഹത്തോടെ അഭ്യര്‍ഥിച്ച മോദി, അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാമെന്ന് ഉറപ്പു നല്‍കി. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവര്‍ത്തിച്ചു പറഞ്ഞു. തുടര്‍ന്ന് ഏതാനും പേര്‍ ചേര്‍ന്ന് യുവതിയെ താഴെയിറക്കിയതോടെയാണു പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.

Back to top button
error: