ലക്നൗ: ഉത്തർപ്രദേശിൽ 600 ഓളം ഹൃദ്രോഗികള്‍ക്ക് വ്യാജ പേസ് മേക്കറുകള്‍ വച്ച സംഭവത്തിൽ കാർഡിയോളജിസ്റ്റിനെ അറസ്റ്റ് ചെയ്തു.ഇരുന്നൂറോളം രോഗികൾ മരിച്ചതിനെ തുടർന്നാണിത്.
ഇറ്റാവയിലെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലാണ് സംഭവം.2017 നും 2021 നും ഇടയിലാണ് 600 ഹൃദ്രോഗികള്‍ക്ക് വ്യാജ പേസ് മേക്കറുകള്‍ ഘടിപ്പിച്ചത് . ഇതില്‍ 200 ഓളം രോഗികള്‍ മരണപ്പെട്ടതായാണ് റിപ്പോർട്ട്.
ഹൃദ്രോഗികള്‍ക്ക് വിലകുറഞ്ഞ പേസ് മേക്കറുകള്‍ സ്ഥാപിച്ച് രോഗികളെ അന്യായമായി മുതലെടുക്കുകയും അവരില്‍ നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്.തുടർന്നാണ് ഡോക്ടർക്കെതിരെ നടപടി.