KeralaNEWS

മരുമക്കൾ അമ്മായി അപ്പന്മാരുടെ കാലന്മാരോ…?മരുമകന്‍ ഭാര്യാപിതാവിനെ  വെട്ടിക്കൊലപ്പെടുത്തി, ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം

     കൊല്ലം കുണ്ടറയിൽ മരുമകൻ ഭാര്യാ പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ ഇടുക്കി നെടുങ്കണ്ടത്ത്  ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിൽ പുതുപ്പറമ്പില്‍ ടോമി ആണ് മരുമകന്റെ കത്തിക്കിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടറ ഊറ്റുകുഴി മുരുകാലയം വീട്ടില്‍ രഘുനാഥനാണ് (60) മരുമകൻ വിശാഖിന്റെ ക്രൂരമർദ്ദനത്തിനൊടുവിൽ ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍  കോളജ് ആശുപത്രിയില്‍ മരിച്ചത്. രഘുനാഥന്റെ മകളുടെ ഭര്‍ത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതില്‍ വിശാഖിനെ പൊലീസ് അറസ്റ്റു ചെയ്തു.

Signature-ad

ഇടുക്കി നെടുങ്കണ്ടത്ത് ടോമിയുടെ മകളും കൊലയാളി ജോബിന്റെ ഭാര്യയുമായ ടിന്റുവിനു നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളാൽ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. ബന്ധം വേർപിരിയുന്നതിന് നിയമപരമായി കേസുകൾ നടന്നുവരുന്നതിനിടെ റ്റിന്റു നിലവിൽ മറ്റൊരു പുരുഷനുമായി സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു. ബംഗളൂരുവില്‍ കച്ചവടം ചെയ്യുകയായിരുന്നു ജോബിന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടും വസ്തുവും വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 21-ന് രാത്രി കുണ്ടറയിൽ രഘുനാഥനെ  വിശാഖ്  മര്‍ദ്ദിച്ചത്. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ ഒടുവിൽ മരണത്തിനു കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: