KeralaNEWS

നിയമലംഘന പരമ്പകളിലായി 40,500 രൂപ പിഴ; ബൈക്ക് പോലീസിന് നല്‍കി യുവാക്കള്‍ തടിത്തപ്പി

പത്തനംതിട്ട: ന്യൂജെന്‍ ബൈക്കില്‍ മാസ്‌കിട്ട് മൂടിയ നമ്പര്‍പ്ലേറ്റുമായി അഭ്യാസം കാണിച്ച യുവാക്കള്‍ പിടിയിലായി. ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ടയില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജങ്ഷനില്‍നിന്നാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍, റാന്നി സ്വദേശികളായ ഇവരെ പിടിച്ചത്.

സ്ഥലത്തെത്തിയ പത്തനംതിട്ട ട്രാഫിക് പോലീസ്, ബൈക്കിന് 23,000 രൂപ പിഴയിട്ടു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000. സാരി ഗാര്‍ഡ് ഇല്ലാത്തതിന് 1000, നമ്പര്‍ പ്ലേറ്റിന് മാസ്‌ക് വെച്ചതിന് 7500, ലൈസന്‍സ് ഇല്ലാത്ത ആളിന് വാഹനം ഓടിക്കാന്‍ കൊടുത്തതിന് 5000 എന്നിവ ചേര്‍ത്തതാണ് ഇത്രയും തുക.

Signature-ad

മോട്ടോര്‍വാഹനവകുപ്പ് രജിസ്ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍, പലപ്പോഴായുള്ള നിയമലംഘനംങ്ങള്‍ക്ക് 17,500 രൂപ പിഴ അടയ്ക്കാനുണ്ടെന്നും കണ്ടെത്തി. ഇതുംകൂട്ടി 40,500 രൂപ അടയ്ക്കണമെന്ന് യുവാക്കളെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൈമലര്‍ത്തിക്കാണിച്ച ഇരുവരും വണ്ടി പോലീസിനെ ഏല്‍പ്പിച്ച് മടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് വയനാട് സ്വദേശി വിറ്റ ബൈക്കാണിത്. പക്ഷേ, ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍നിന്ന് ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല.

Back to top button
error: