ലക്നൗ: അലിഗഢിന്റെ പേര് മാറ്റി ‘ ഹരിഗഢ്’ എന്നാക്കാൻ യുപി സർക്കാർ.അലിഗഢ് മുനിസിപ്പല്‍ കോര്‍പറേഷനിലെ നേരിയ ഭൂരിപക്ഷം ബലമാക്കിയാണ് ചരിത്രനഗരത്തിന്‍റെ പേരുമാറ്റാൻ യോഗി സർക്കാർ ഒരുങ്ങുന്നത്.
അതേസമയം, പേരുമാറ്റത്തിന്‍റെ നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ഭരണം കിട്ടുന്ന മുറക്ക് അലീഗഢ് എന്ന പേര് പുനഃസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.
അലിഗഢ് മുനിസിപ്പല്‍ കോര്‍പറേഷനിലെ നേരിയ ഭൂരിപക്ഷം ബലമാക്കിയാണ് ചരിത്രനഗരത്തിന്‍റെ പേരുമാറ്റാൻ പ്രമേയം പാസാക്കിയതെന്ന് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി അംഗം സഞ്ജയ് പണ്ഡിറ്റ് പ്രകടിപ്പിച്ച അഭിപ്രായം അംഗീകരിക്കുകയായിരുന്നു. അതല്ലാതെ പേരുമാറ്റത്തിന് വ്യക്തമായൊരു നിര്‍ദേശം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബി.ജെ.പി അംഗത്തിന്‍റെ അഭിപ്രായം ഉയര്‍ന്നതും മേയര്‍ അത് സ്വീകരിക്കുകയും പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു.