ഫലസ്തീനില്‍ സയണിസം നടത്തുന്ന കൂട്ടക്കുരുതി ഒരു മാസം പിന്നിടുകയാണ്. അന്താരാഷ്ട്ര യുദ്ധ മര്യാദകളും ചട്ടങ്ങളും ലംഘിച്ച് വിനാശകരമായ ബോംബ് വര്‍ഷത്തിലൂടെയാണ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്
യുഎസ് നേതാക്കളുടെ ഇന്ത്യാ സന്ദര്‍ശനം സയണിസ്റ്റ് അധിനിവേശത്തിന് ലോകരാജ്യങ്ങളുടെ പിന്തുണ നേടുന്നതിന് ആവശ്യമായ നയതന്ത്ര നീക്കമാണെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഈ സാഹചര്യത്തില്‍ ഫലസ്തീന് സ്വാതന്ത്ര്യ സമരപോരാട്ടങ്ങളോടൊപ്പം നില്‍ക്കാനും മനുഷ്യക്കുരുതി നടത്തുന്ന സയണിസത്തിനും അതിന് പിന്തുണ നല്കുന്ന സാമ്രാജ്യത്വത്തിനും എതിരായി നിലപാടെടുക്കാനും ഇന്ത്യന്‍ ഭരണകൂടവും ജനതയും തയ്യാറാവണം. ആന്റണി ബ്ലിങ്കനും ലോയ്ഡ് ഓസ്റ്റിനും നല്കുന്ന പിന്തുണ സയണിസത്തിനും കൂട്ടക്കുരുതിക്കുമുള്ള പിന്തുണയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അതില്‍ നിന്നു പിന്മാറണമെന്നും അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.