IndiaNEWS

പൊലീസ് സ്റ്റേഷനില്‍ നിന്നും 60 കുപ്പി മദ്യം കാണാതായി; എലി കുടിച്ചെന്ന് വിശദീകരണം

ഭോപ്പാൽ: പൊലീസ് സ്റ്റേഷനില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതായി.മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

എന്നാൽ മദ്യം എലികൾ കുടിച്ചു നശിപ്പിച്ചു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Signature-ad

അതേസമയം, ഒരു എലിയെ പിടികൂടാൻ കഴിഞ്ഞുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്ബോള്‍ തൊണ്ടിമുതല്‍ ഹാജരാക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയാണ് പൊലീസിനെ അലട്ടുന്നത്. എന്തായാലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗികമായൊരു വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Back to top button
error: