KeralaNEWS

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി; സർക്കാരിന് തീരുമാനമെടുക്കാം

കൊച്ചി: അസമയത്ത് ക്ഷേത്രങ്ങളില്‍ ഉൾപ്പെടെ വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി.

സമയക്രമം സംബന്ധിച്ച്‌ അതാത് ആരാധനാലയങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ ആയിരിക്കണം തീരുമാനമെടുക്കേണ്ടത്.

Signature-ad

സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ കക്ഷികളും എതിര്‍ സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Back to top button
error: