തിരുവനന്തപുരം: കേരളീയം സമാപന വേദിയിലെത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുൻ എം.എല്‍.എയുമായ ഒ. രാജഗോപാല്‍. രാജഗോപാല്‍ എത്തിയതിനെ പ്രത്യേകം പരാമര്‍ശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്തു.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് സമാപനം ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കും. നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാപന ചടങ്ങില്‍ ഫലസ്തീൻ ജനതക്ക് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ നിഷ്ഠൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്. അമേരക്കിൻ പിന്തുണയോടെയാണ് ഇത് ചെയ്യുന്നത്. ഫലസ്തീൻ വിഷയത്തില്‍ നിഷ്പക്ഷ നിലപാടെടുക്കാൻ പറ്റില്ല. മനസ്സാക്ഷിയുള്ള ആർക്കും ഫലസ്തീൻ ജനതക്കൊപ്പം നില്‍ക്കാനേ സാധിക്കൂ- മുഖ്യമന്ത്രി പറഞ്ഞു.