ചാലക്കുടി: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂടിന്റെ ചില്ല് മൂന്നാം തവണയും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.
കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തിന്റെ കീഴിലുള്ളതാണ് കപ്പേള. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിലും അതിന് മുമ്ബും രൂപക്കൂടിന് നേരെ ആക്രമണം നടന്നിരുന്നു. രണ്ടു വട്ടവും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇടവകാംഗങ്ങള്‍ പ്രകടനം നടത്തി. ആനമല ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലി കപ്പേളക്ക് മുന്നില്‍ സമാപിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിഷപ്പ് പോളി കണ്ണുക്കാടൻ ആവശ്യപ്പെട്ടു.
ചാലക്കുടി ഫൊറോന വികാരി ഫാ. ജോളി വടക്കൻ, കൂടപ്പുഴ ഇടവക വികാരി ഫാ. ജെയ്സൻ കരിപ്പായി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, നഗരസഭ അംഗം സൂസി സുനില്‍, തോമസ് കാളിയങ്കര, ജോബി ചെതലൻ, ഡേവിസ് പയ്യപ്പിള്ളി, റെയ്സൻ ആലുക്ക എന്നിവര്‍ സംസാരിച്ചു.