IndiaNEWS

വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം; ഉടമയെ ചോദ്യം ചെയ്ത യുവതിയെ കടിച്ചുകീറി പിറ്റ് ബുള്‍

ന്യൂഡൽഹി: യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍. വടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം. തന്റെ വീടിനു മുന്‍പില്‍ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത റിയാ ദേവി എന്ന യുവതിയെയാണ് നായ കടിച്ച്‌ കുടഞ്ഞത്.

ഏതാനും ദിവസങ്ങളായി റിയാ ദേവി എന്ന യുവതിയുടെ വീടിനു മുന്‍പിലാണ് അയല്‍ക്കാരന്‍ തന്റെ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യാനനുവദിച്ചത്. ഇത് ചോദ്യം ചെയ്ത റിയാദേവിയോട് കയര്‍ത്ത അയല്‍ക്കാരന്‍ തന്റെ പിറ്റ് ബുള്ളിനെ യുവതിക്കുനേരെ അഴിച്ചുവിടുകയായിരുന്നു.

Signature-ad

മറ്റ് അയല്‍ക്കാരാണ് പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത്. സംഭവം വീടിനു പുറത്തെ സിസിടിവി കാമറയില്‍ തെളിഞ്ഞതോടെ യുവതിയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു. നേരത്തേയും പല കാരണങ്ങളുടെ പേരില്‍ പിറ്റ്ബുള്ളിന്റെ ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് റിയാദേവിയുടെ കുടുംബം ആരോപിച്ചു.യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: