KeralaNEWS

മഴയെ കൂസാതെ ആയിരങ്ങൾ; കേരളക്കരയുടെ മഹോത്സവമായി കേരളീയം

തിരുവനന്തപുരം:കേരളക്കരയുടെ മഹോത്സവമായി കേരളീയം.മഴയെ കൂസാതെ ആയിരങ്ങളാണ് ഓരോ വേദിയിലും ദിവസവും തടിച്ചുകൂടുന്നത്.
  വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളും, പ്രദർശനങ്ങളും, ഫുഡ്ഫെസ്റ്റിവലുമെല്ലാം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എൽ എം എസ്സ് കോമ്പൗണ്ടിൽ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവൽ ഓമനകളായി വളർത്തുമൃഗങ്ങളേയും, കിളികളേയും വളർത്തുന്നവർക്ക് അവയുടെ പോഷകാവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിയ്ക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
 വൈകിട്ട് പ്രശസ്ത നർത്തകിയും, സിനിമ, സീരിയൽ താരവുമായ താരാ കല്യാണിന്റേയും സോഷ്യൽ മീഡിയ ഫെയിം ശ്രീമതി സൗഭാഗ്യ അർജുന്റേയും സാന്നിദ്ധ്യം പെറ്റ് ഫുഡ് ഫെസ്റ്റിവൽ വേദിയിൽ ഉണ്ടാകും.
കേരളീയം 2023 ന്റെ ഭാഗമായി തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിലാണ് പെറ്റ് ഫുഡ് ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. പെറ്റ് ഫുഡ് ഫെസ്റ്റിന് സംസ്ഥാനത്ത് ആദ്യമായാണ് വളർത്തു മൃഗങ്ങൾക്കായി ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യൽ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: