കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുന്ദരമായ നിമിഷങ്ങളാണെന്നും കേരളത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പ്രശംസിച്ചു.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നുണ്ടെന്നും കേരളത്തിലെ ടൂറിസത്തിന് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് കേരളം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി ‘മിഷൻ 2030’ എന്ന പേരില്‍ മാസ്റ്റര്‍ പ്ലാൻ തയാറാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
2030 ആകുമ്ബോഴേക്കും സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതിനായുള്ള ഈ മാസ്റ്റര്‍ പ്ലാൻ അടുത്ത വര്‍ഷത്തോടെ തയാറാക്കും. അഡ്വഞ്ചര്‍, വെല്‍നെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര മേഖലയെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.