KeralaNEWS

”സിപിഎമ്മിനും കോണ്‍ഗ്രസിനും പലസ്തീന്‍ പ്രേമമല്ല, ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം”

തൃശ്ശൂര്‍: കേരളത്തില്‍ സി.പി.എമ്മും കോണ്‍?ഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ലീഗിനെ മുന്‍നിര്‍ത്തി മുസ്ലിം രാഷ്ട്രീയത്തിന്റെ വിലപേശലിനാണ് ഇരുകൂട്ടരും പരിശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ്.

കേരളത്തില്‍ മുസ്ലിം മതസാമുദായിക ശക്തികളുടേയും വര്‍ഗീയ ശക്തികളുടേയും തീവ്രവാദ ശക്തികളുടേയും സഹായത്തോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സി.പി.എമ്മും കോണ്‍ഗ്രസും ഈ ധ്രുവീകരണ രാഷ്ട്രീയത്തിനായി പരസ്പരം മത്സരിക്കുന്നത്. ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയോട് സി.പി.എമ്മിന്റെ നിലപാടെന്താണെന്ന് അവര്‍ വ്യക്തമാക്കേണ്ടതാണ്. ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന സി.പി.എം നിലപാടില്‍ അവര്‍ നിലവില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Signature-ad

രണ്ട് പാര്‍ട്ടികളും സംഘടിത മതസാമുദായിക ശക്തികളുടെ പിന്തുണ നേടാനാണ് പലസ്തീന്‍ വിഷയം ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഭാഗമായാണ് ഹമാസ് അനുകൂല റാലികള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നത്. എന്തുകൊണ്ടാണ് ഇവര്‍ കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് റാലി നടത്തുന്നത്? പലസ്തീനിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലുള്ള ഉത്കണ്ഠയാണ് സി.പി.എമ്മിനെ വ്യാകുലപ്പെടുത്തുന്നതെങ്കില്‍ അത് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും ആവാമല്ലോ.

ഇത് പല്സതീനോടും മനുഷ്യാവകാശത്തോടുമുള്ള പ്രേമമല്ല. മറിച്ച് ഈ വിഷയം ഉയര്‍ത്തിക്കാണിച്ച് സംസ്ഥാനത്തെ ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ്. ആഗോളതലത്തിലുണ്ടാകുന്ന സംഭവങ്ങളോട് പ്രതികരിക്കാനുള്ള വല്ലാത്ത വെമ്പലാണ് സി.പി.എമ്മിനെയും കോണ്‍ഗ്രസസിനെയും നയിക്കുന്നതെങ്കില്‍ അത് പലസ്തീന്‍ വിഷയത്തിവല്‍ മാത്രം കണ്ടാല്‍ പോരല്ലോ, എം.ടി. രമേശ് ചോദിച്ചു.

സുരേഷ് ഗോപി 80 ശതമാനം സിനിമാനടനും 20 ശതമാനം പൊതുപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനമാണ്. അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം സാമൂഹികപ്രവര്‍ത്തനത്തിന് വേണ്ടി മാറ്റിവെക്കുന്നു.

കോഴിക്കോട്ടെ സംഭവത്തിന്റെ പശ്ചാത്തലമെന്തണെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് പിന്നിലെ രാഷട്രീയവും എല്ലാവര്‍ക്കുമറിയാം. ഈ സംഭവത്തില്‍ വളരെ മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചതാണ്. എന്നാല്‍, അതിന് ശേഷവും വിഷയം അവസാനിച്ചില്ല. ഒരു മനുഷ്യനെ തോജോവധം ചെയ്യാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഏതായാലും അദ്ദേഹമൊരു വഷളനാണെന്ന് അഭിപ്രായം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ ഇല്ല. എന്നാല്‍, അങ്ങിനെയാക്കിത്തീര്‍ക്കുന്നതിന് ചില ശ്രമങ്ങളുണ്ടായി, എം.ടി രമേശ് പറഞ്ഞു.

 

Back to top button
error: