BusinessTRENDING

ലോകത്തിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ വാങ്ങുന്ന രാജ്യമായി ഇന്ത്യ! ഈ വർഷം മാത്രം 1,000 വിമാനങ്ങൾക്കാണ് ഓർഡർ

ലോകത്തിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ വാങ്ങുന്ന രാജ്യമായി ഇന്ത്യ. ഈ വർഷം മാത്രം വിവിധ എയർലൈനുകൾ ഏകദേശം 1,000 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. രാജ്യത്തെ വ്യോമയാന മേഖലയുടെ ശക്തമായ കുതിപ്പാണ് ഇതിന് കാരണം .രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 3% സ്ഥിരമായി വിമാനങ്ങളുപയോഗിക്കുന്നവരാണ്. എന്നാൽ 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, 3 ശതമാനം എന്നത് 42 ദശലക്ഷം പേരാണ് എന്നുള്ളതാണ് വ്യോമയാന മേഖലയുടെ ശക്തി.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയുടെ രണ്ട് ഗുണഭോക്താക്കൾ ലോകത്തിലെ ഏറ്റവും വലിയ വിമാന നിർമ്മാതാക്കളാണ്: അമേരിക്കയിലെ ബോയിംഗും യൂറോപ്പിലെ എയർബസും. ഫെബ്രുവരിയിൽ, ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ, എയർബസിൽ നിന്ന് 250 വിമാനങ്ങളും ബോയിംഗിൽ നിന്ന് 220 വിമാനങ്ങളും വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാനകന്പനിയായ ഇൻഡിഗോ 500 പുതിയ എയർബസ് എ320 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 148 ആയി ഇരട്ടിയായി വർധിച്ചിട്ടുണ്ട്. . 2030-ഓടെ കുറഞ്ഞത് 230 വിമാനത്താവളങ്ങളെങ്കിലും രാജ്യത്ത് ഉണ്ടാകുമെന്നാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിലയിരുത്തൽ . കഴിഞ്ഞ ദശകത്തിൽ 11 ബില്യൺ ഡോളറിലധികം രൂപയാണ് എയർപോർട്ടുകളിൽ നടത്തിയ നിക്ഷേപം.

2022 മുതൽ യാത്രക്കാരുടെ എണ്ണത്തിൽ 36% വർധനവുണ്ടായതായാണ് കണക്ക്. . കോവിഡിന് ശേഷം വിദേശ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഡൽഹിക്കും മുംബൈയ്ക്കുമിടയിലുള്ള എയർ കോറിഡോർ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 ഇടങ്ങളിൽ ഒന്നാണ്.

വിമാനത്താവളങ്ങളും പുതിയ വികസനം ഉൾക്കൊള്ളാനുള്ള ഒരുക്കത്തിലാണ് . അമേരിക്കയിലെ ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ട് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറാൻ തയ്യാറെടുക്കുകയാണ് ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്.

Back to top button
error: