മുംബൈ: മോശം വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്‌തെന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനു ടിവി നടി ഉര്‍ഫി ജാവേദിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നടിയെ പൊതുസ്ഥലത്തുനിന്നു വനിതാ കോണ്‍സ്റ്റബിള്‍മാര്‍ കസ്റ്റഡിയിലെടുക്കുന്നതും എന്തിനാണ് ഇത്രയും ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നു ചോദിച്ചു ജീപ്പില്‍ കയറ്റുന്നതുമാണു വീഡിയോ.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടി ആയ ഉര്‍ഫി ഒരു ബ്രാന്‍ഡിന്റെ പ്രമോഷനു വേണ്ടി ചിത്രീകരിച്ചതെന്നു പറയുന്ന വീഡിയോ ആണ് അറസ്റ്റെന്ന രീതിയില്‍ വ്യാപകമായ രീതിയില്‍ പ്രചരിപ്പിച്ചത്.
പരസ്യമാണെന്നു വീഡിയോയില്‍ എവിടെയും സൂചിപ്പിക്കുകയോ പിന്നീടു വ്യക്തമാക്കുകയോ നടി ചെയ്തില്ല. ഇതോടെ, എന്തിനാണു പൊലീസ് വസ്ത്രധാരണത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഇടപെടുന്നത് എന്നുള്ള ചോദ്യങ്ങളുമായി പൊലീസിനെതിരെ വിമര്‍ശനങ്ങളേറി. തുടര്‍ന്നാണ്, ഉര്‍ഫിക്കും ഒപ്പം അഭിനയിച്ച സ്ത്രീകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.