CrimeNEWS

മെഡി. കോളജ് വളപ്പില്‍ എസ്എഫ്‌ഐക്കാര്‍ പൊലീസുകാരെ ആക്രമിച്ചു

എറണാകുളം: കളമശേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിനു സമീപം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ ആക്രമിച്ചു. കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അനൂജ് (40), ഷമീര്‍ (38) എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടു 3 മണിയോടെയായിരുന്നു സംഭവം. രാവിലെ കളമശേരി ഗവ.പോളിടെക്‌നിക് കോളജിലേക്കു നടത്തിയ എസ്എഫ്‌ഐ മാര്‍ച്ചില്‍ പൊലീസുകാരനായ അനൂജിനു കൈവിരലിനു പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനൂജിന്റെ കൈവിരലിനു തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. ഡിസ്ചാര്‍ജ് ചെയ്ത അനൂജിനെ കൂട്ടിക്കൊണ്ടുപോകാന്‍ ജീപ്പിലെത്തിയതായിരുന്നു ഷമീര്‍.

Signature-ad

ഇരുവരും ആശുപത്രിയില്‍ നിന്നു മടങ്ങുംവഴിയാണ് അത്യാഹിത വിഭാഗത്തിനു സമീപത്തു ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഷമീറിന്റെ മുഖത്ത് ഇടിയേറ്റു. അനൂജിന്റെ കൈ വീണ്ടും പിടിച്ചു തിരിച്ചതായും പൊലീസ് പറഞ്ഞു.

 

Back to top button
error: