KeralaNEWS

വിളിച്ചതിനു നന്ദി, സാങ്കേതികമായി വരാനാവില്ല; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റാലിയിലേക്കു സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ട്. അവര്‍ നല്ല പരിപാടി നടത്തട്ടെ. പലസ്തീന്‍ വിഷയത്തില്‍ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതില്‍ കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകള്‍ കൂടുതല്‍ ശക്തി സംഭരിച്ച് പലസ്തിനൊപ്പം നില്‍ക്കുന്നതു ലീഗിനു സന്തോഷമുള്ള കാര്യമാണ്.

Signature-ad

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ല. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതു നല്ലതാണ്, ലീഗ് അതിനെ സ്വാഗതം ചെയ്യുന്നു. ആ അര്‍ഥത്തില്‍ തന്നെയാണ് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാ വിഷയങ്ങളെയും പ്രാദേശിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. പലസ്തീന്‍ വിഷയം വ്യത്യസ്തമാണ്. കേരളത്തില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ലീഗിന് അഭിപ്രായമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേതൃയോഗം ചേരാതെ നേതാക്കള്‍ അനൗപചാരികമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്.

 

Back to top button
error: