തിരുവനന്തപുരം: ലോകത്തിന് മുൻപിൽ ‘കേരളീയം’ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കു ന്ന ഘട്ടത്തിൽ തന്നെ “ടൂറിസം ഗ്ലോബൽ അവാർഡ്” കേരളടൂറിസത്തിന് ലഭിച്ചിരിക്കുകയാണ്.
ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾക്കാണ് അന്തർദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്ന ‘കേരളീയം’ ആഘോഷപൂർവ്വം നടന്നുകൊണ്ടിരിക്കവെയാണ് ഇത്തരമൊരു പുരസ്കാരം കേരളടൂറിസത്തിനെ തേടിയെത്തിയത്.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ‘കേരളീയ മാതൃക’ക്കുള്ള അംഗീകാരമാണിത്.പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള തിരിച്ചടികളില്‍ നിന്ന് കേരളത്തിന്റെ വിനോദ സഞ്ചാരമേഖല അതിവേഗം തിരിച്ചുകയറുന്നതിന്റെ സൂചന കൂടിയാണ് ഇത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 2.05 കോടിയാണ്.
2021-22ലെ 92 ലക്ഷത്തേക്കാള്‍ 122.35 ശതമാനം അധികമാണിത്.
35,000 കോടിയായിരുന്നു വരുമാനം.
ഈ വർഷം സഞ്ചാരികൾ 3 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
1,00,000 ലക്ഷം കോടി വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്.കേരളീയം ഒരുക്കുന്നത് ടൂറിസത്തിന് വൻ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.