ന്യൂഡൽഹി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് തിരുവനന്തപുരവും കൊച്ചിയും. പ്രമുഖ റിയല്‍ എസ്റ്റേറ്റ് സേവനദാതാവായ കുഷ്മന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജയ്പുര്‍, സൂറത്ത്, കോയമ്ബത്തൂര്‍, വിശാഖപട്ടണം, ഇന്ദോര്‍, നാഗ്പുര്‍, ലഖ്നൗ, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചത്.
പട്ടികയില്‍ അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. രാജ്യത്തെ നിരക്കിനെക്കാള്‍ ഉയര്‍ന്ന തോതിലാണ് കേരളത്തിലെ നഗരവത്കരണം. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് എന്നിവയും അതിവേഗം വളരുന്ന നഗരങ്ങളാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.