IndiaNEWS

ജാതി സെൻസസിനോട് എതിർപ്പില്ല, വിശദമായ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനം എടുക്കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി: ജാതി സെൻസസിനോട് എതിർപ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനം എടുക്കാനാകൂവെന്നും അമിത് ഷാ വ്യക്തമാക്കി. ഉചിതമായ സമയത്ത് ബിജെപി ഇക്കാര്യം അറിയിക്കുമെന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ ഛത്തീസ്ഗഡിൽ അറിയിച്ചു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കളുമായി ജാതി സെൻസ് ഉണ്ടാക്കാവുന്ന പ്രത്യാഘാതം അമിത് ഷായും ജെപി നഡ്ഡയും ഇന്നലെ ചർച്ച ചെയ്തിരുന്നു. ജാതിസെൻസസ് നടന്ന കർണ്ണാടകയിലെ നേതാക്കളെയും കേന്ദ്രനേതൃത്വം കണ്ടു. രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ചലനം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നത്.

Back to top button
error: