BusinessTRENDING

ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുക ലക്ഷ്യം

റിയാദ്: ഇന്ത്യൻ പ്രീമിയൽ ലീഗിൽ ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിനെ 3000 കോടി ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയാക്കി മാറ്റുകയാണ് സൗദി അധികൃതരുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ അധികൃതരുമായി ചർച്ച നടേത്തി. സെപ്റ്റംബറിൽ നടത്തിയ ചർച്ചയിൽ സാധ്യതകൾ ആരാഞ്ഞു.

മറ്റ് രാജ്യങ്ങളിലേക്ക് ഐപിഎല്ലിനെ വ്യാപിപ്പിക്കാനും സൗദി സഹകരിക്കുമെന്നാണ് ഓഫർ. ഹോൾഡിംഗ് കമ്പനി രൂപീകരിക്കുകയാണെങ്കിൽ 500 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി ഭരണകൂടം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗും, യുവേഫ ചാംപ്യൻസ് ലീഗും പോലെ ഐപിഎല്ലിനെയും മാറ്റിയെടുക്കാനാകുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. സൗദിയുടെ നിർദേശത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും നൽകിയിട്ടില്ല.

Signature-ad

നേരത്തെ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് എന്ന ലേബലിൽ ടൂർണമെന്റ് ആരംഭിക്കാൻ സൗദി തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനോട് ബിസിസിഐ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിട്ടുനൽകാൻ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. പേര് വെളിപ്പെടുത്താൻ ഒരുക്കമല്ലാത്ത ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിൽ വിലക്കുണ്ട്. ഇത് സൗദിക്കായി മാറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതിനായി ഐപിഎൽ ഉടമകളെ തന്നെ സൗദി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. പുറത്തുവരുന്ന വിവരമനുസരിച്ച്, ഒരു വർഷത്തോളമായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് തടസ്സമായി നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: