KeralaNEWS

ക്ഷേത്ര പൂജാരിയെ ബൈക്കില്‍ നിന്ന് ചവിട്ടി വീഴ്ത്തി വെട്ടിയ പ്രതികള്‍ തമിഴ്നാട്ടില്‍ നിന്ന് പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസില്‍ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടില്‍ നിന്നും പോലീസ് പിടികൂടി.

നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച്‌ മുൻ വൈരാഗ്യത്തിന്റെ പേരില്‍ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കല്‍പ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി.

Signature-ad

ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസില്‍ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടില്‍ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടില്‍ നിന്നും ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച്‌ വെണ്‍കുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ പൂജാരിയുമായ രാജേഷ് രാത്രി പൂജ കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ വരുമ്ബോഴാണ് ചായ്‌ക്കോട്ട് കോണത്ത് വച്ച്‌ സുബിനും, ബിനോയിയും ചേര്‍ന്നു ആക്രമിക്കുന്നത്.

രാജേഷിനെ ബൈക്കില്‍ നിന്നും ചവിട്ടി വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് പൊലീസ് പറയുന്നു. സംഭവശേഷം രണ്ട് പ്രതികളും തമിഴ്നാട്ടില്‍ ഒളിവില്‍ പോവുകയായിരുന്നു. 2008 പൂജാരിയായ രാജേഷും ബിനോയിയും തമ്മില്‍ സംഘട്ടനം ഉണ്ടാവുകയും രാജേഷ്, ബിനോയിയെ വെട്ടുകയും ചെയ്തിരുന്നു.

ഈ സംഭവത്തിലെ വൈരാഗ്യമാണ് രാജേഷിനെ വെട്ടാൻ കാരണമെന്ന് മാരായമുട്ടം പോലീസ് പറഞ്ഞു.

Back to top button
error: