തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവായി. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്കാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചത്.
40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല.
പ്രതിമാസം 50 യൂണിറ്റ് വരെ 5 രൂപയും 51-100 യൂണിറ്റിന് 10 രൂപയും നിരക്ക് വര്‍ധിപ്പിച്ചു. 101-150 യൂണിറ്റിന് 15 രൂപയും 151-200 യൂണിറ്റിന് 20 രൂപയും 201- 250 യൂണിറ്റ് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്.
വ്യവസായ സ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന 1.5 ശതമാനം മുതല്‍ 3 ശതമാനം വരെയാണ്. കൃഷിക്ക് യൂണിറ്റിന് 20 പൈസ നിരക്ക് കൂടി. സ്കൂള്‍, കോളജ്, ആശുപത്രി എന്നിവക്ക് 2.5 ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. ഫിക്സഡ് ചാര്‍ജിലും വര്‍ധന വരുത്തി. അതേസമയം, ഐ.ടി വ്യവസായത്തിന് നിരക്ക് വര്‍ധനവില്ല.
നവംബര്‍ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. 2024 ജൂണ്‍ 30 വരെയാണ് പുതിയ നിരക്കിന്റെ കാലാവധി.