തിരുവനന്തപുരം: കേരളീയം 2023ന് ആശംസകള്‍ നേര്‍ന്ന് നടന് മോഹന്‍ലാല്‍. തന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിരുവനന്തപുരം തന്റെ നഗരമാണ്. ഈ നഗരത്തെ കേരളീയത്തിന്റെ വേദിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. നാളെത്തേ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടവെക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഈ വേദിയില്‍ വച്ച് കേരളീയത്തിന്റെ അംബാസഡര്‍മാരായ കമല്ഹാസന്, മമ്മൂട്ടി, ശോഭന, ഞാനും എല്ലാവരും ചേര്‍ന്ന് അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.ശേഷമായിരുന്നു എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ സെൽഫി.