LocalNEWS

പരുമലപ്പള്ളി പെരുന്നാള്‍:ഇന്നും നാളെയും ഗതാഗതക്രമീകരണം

മാന്നാര്‍: പരുമലപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച്‌ ഇന്നും നാളെയും മാന്നാറിൽ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ടിപ്പര്‍ ലോറികളും മറ്റ് ചരക്ക് വാഹനങ്ങളും മാന്നാര്‍ ടൗണ്‍ വഴിയുള്ള ഗതാഗതം ഒഴിവാക്കേണ്ടതാണ്.

മാവേലിക്കര ഭാഗത്തേക്കുള്ള യാത്രാ ബസുകള്‍ മാന്നാര്‍ തൃക്കുരട്ടി ക്ഷേത്ര ഭാഗത്ത് നിര്‍ത്തിയും തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകള്‍ പരുമല പന്നായി പാലത്തിനു സമീപം ബോട്ടുജെട്ടി ഭാഗത്ത് നിര്‍ത്തിയും യാത്രക്കാരെ കയറ്റിയിറക്കേണ്ടതാണ്.

പരുമല ജംഗ്ഷൻ വഴി ടൂറിസ്റ്റ് ബസുകള്‍ പള്ളിയിലേക്ക് കടത്തിവിടുന്നതല്ല. ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തുനിന്നും മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷൻ വഴിവരുന്ന ടൂറിസ്റ്റ് ബസുകള്‍ മാന്നാര്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ ആള്‍ക്കാരെ ഇറക്കിയും തിരുവല്ലാ ഭാഗത്തുനിന്നും വരുന്ന ടൂറിസ്റ്റ് ബസുകള്‍ സൈക്കിള്‍ മുക്ക് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയും തിരികെ പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ മാന്നാര്‍ നായര്‍ സമാജം സ്കൂളിന് സമീപവും, പന്നായി പാലത്തിന് സമീ പവും ക്രമീരിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തണം.

Signature-ad

തൃക്കുരട്ടി ക്ഷേത്ര ഭാഗം മുതല്‍ പന്നായി പാലം വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് ഒഴിവാക്കേണ്ടതാണെന്നും അന്നേദിവസം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പോലീസ് നിര്‍ദേശാനുസരണം തിരുവല്ല ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനില്‍നിന്നും കിഴക്കോട്ട് പോയി ചെങ്ങന്നൂര്‍ വഴി തിരുവല്ലയിലേക്ക് പോകേണ്ടതാണെന്ന് മാന്നാര്‍ ഇൻസ്പെക്ടര്‍ എസ്‌എച്ച്‌ഒ ജോസ് മാത്യു അറിയിച്ചു.

Back to top button
error: