CrimeNEWS

കണ്ണൂരില്‍ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു

കണ്ണൂര്‍: ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിനകത്ത് നായാട്ടു വിരുദ്ധ സ്‌ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാന്‍ പോവുകയായിരുന്ന വനപാലകരുടെ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കില്ല.

ആറളം വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയര്‍ന്ന മേഖലയായ അമ്പലപ്പാറയിലാണ് നായാട്ടു വിരുദ്ധ സ്‌ക്വാഡ് ക്യാംപ് ചെയ്യുന്നത്. അവിടേക്ക് സാധനങ്ങള്‍ കൊണ്ടു പോകുകയായിരുന്ന എബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വനം വാച്ചര്‍മാരുടെ സംഘത്തിനു നേരെയാണ് തിങ്കളാഴ്ച ഉച്ചയോടെ വെടിവയ്പുണ്ടായത്.

Signature-ad

മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ട വനം വാച്ചര്‍മാരുടെ സംഘം തിരിഞ്ഞോടിയപ്പോഴാണ് വെടിവയ്പുണ്ടായതെന്നാണു ലഭിക്കുന്ന വിവരം. സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണെന്നു സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറയുന്നു. കോളനിയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട താല്‍ക്കാലിക വാച്ചര്‍മാരാണ് വനപാലക സംഘത്തില്‍ ഉണ്ടായിരുന്നത്.

 

 

Back to top button
error: