കണ്ണൂർ:തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിക്ക് 13 സ്റ്റോപ്പുകളുണ്ട്, 10 മണിക്കൂർ കൊണ്ട് ഓടിയെത്തും.
ടിക്കറ്റ് നിരക്ക് എസി 755, നോൺഎസി 220.ഈ വണ്ടിയിൽ ഏത് സമയത്തും തിരക്കാണ്.
തിരുവനന്തപുരം-കണ്ണൂർ വന്ദേഭാരതിന് ഏഴ് സ്റ്റോപ്പുകളെയുള്ളൂ, ജനശതാബ്ദി ഉൾപ്പടെയുള്ള വണ്ടികൾ വന്ദേഭാരതിന് വേണ്ടി പിടിച്ചിട്ട് വഴി ഒരുക്കുന്നതുകൊണ്ട് 7 മണിക്കൂറിൽ ഓടിയെത്തും. ടിക്കറ്റ് നിരക്ക് എസി : 1260, എക്സിക്യൂട്ടീവ് 2415.
മലയാളിക്ക് ഇതിൽ ഏത് ട്രെയിനാണ് വേണ്ടത്..? 220 രൂപ കൊടുത്ത് സാധാരണക്കാരന് യാത്ര ചെയ്യാനുള്ള സൗകര്യമോ അതോ 1260 രൂപ കൊടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമോ..?
എത്ര ചോദിച്ചാലും നമുക്ക് ഒരു ജനശതാബ്ദി കൂടി അനുവദിച്ചു കിട്ടില്ല.പകരം ചോദിക്കാതെ തന്നെ വന്ദേ ഭാരത് കിട്ടും.കീശ ഊറ്റിയെടുക്കുകയാണ് ലക്ഷ്യം.
കാശുള്ളവൻ വന്ദേഭാരതിൽ പൊയ്ക്കോട്ടെ, പാവപ്പെട്ടവന് വേറെ ട്രെയിനുകൾ ഉണ്ടല്ലോ എന്ന ക്യാപ്സൂൾ വരും. കാശുള്ളനല്ല വന്ദേ ഭാരതിൽ ടിക്കറ്റ് എടുക്കുന്നത്, ഗത്യന്തരമില്ലാത്തവനാണ്. വേറെ വണ്ടിയില്ലാഞ്ഞിട്ടാണ്. കോഴിക്കോട്-കാസർഗോഡ് റൂട്ടിലും പാലക്കാട്-കോഴിക്കോട് റൂട്ടിലുമൊന്നും ആവശ്യത്തിന് ലോക്കൽ വണ്ടികളില്ല. അത് ചോദിച്ചാൽ കേട്ട ഭാവം നടിക്കില്ല.
കേരളത്തിൽ രണ്ട് വന്ദേഭാരതുകളുണ്ട്, ഇനി വേണ്ടത് വന്ദേഭാരതല്ല ജനശതാബ്ദിയാണ്. ഒരു വന്ദേഭാരത് വരികയെന്നാൽ ബാക്കിയെല്ലാ വണ്ടികളും സമയം വൈകി ഓടും എന്നുകൂടിയാണ് അർത്ഥം.