KeralaNEWS

കണ്ടുമുട്ടുന്ന സ്ത്രീകളെല്ലാം എന്റെ അമ്മയും പെങ്ങളും മകളുമാണെന്നു തോന്നുന്നത് കടുത്ത മനോരോഗമാണ്: ഡോ. ബെറ്റിമോൾ മാത്യു  എഴുതുന്നു 

മ്മൾ ആദ്യം പടിക്ക് പുറത്താക്കേണ്ട വികല പ്രയോഗമാണ്  “അമ്മയെയും പെങ്ങളെയും തിരിച്ചറിയുക ”  എന്നത് .
ആ രണ്ട് സാമൂഹിക പദവി കൂടാതെ  ധാരാളം അന്തസ്സുകളിലൂടെ പൊതുസമൂഹത്തിൽ  ചരിക്കുന്നവരാണ് എല്ലാ സ്ത്രീകളും . അവരെ വ്യക്തികളായി അംഗീകരിക്കാനും മാനിക്കാനും പഠിക്കണം.
അല്ലാതെ കണ്ടുമുട്ടുന്ന സ്ത്രീകളെല്ലാം എന്റെ അമ്മയും പെങ്ങളും മകളുമാണ് എന്നൊക്കെ തോന്നുന്നത് കടുത്ത മനോരോഗമാണ്. !
ഇത്തരം മനോരോഗികൾക്ക് ഉള്ള മറ്റൊരു കുഴപ്പമാണ് അമ്മയും പെങ്ങളും മകളുമൊന്നും അല്ല എന്ന് ആരെയെങ്കിലും കണ്ടിട്ട് തോന്നിയാൽ അവരെ മാനിക്കില്ല.!
 അതുകൊണ്ട് നമ്മൾ ഇനിയെങ്കിലും ഉപദേശം മാറ്റിപ്പിടിക്കണം.
” മകനേ നീ കാണുന്ന പരശ്ശതം സ്ത്രീകളിൽ നിന്റെ അമ്മയും പെങ്ങളുമൊക്കെ ഒന്നോ രണ്ടോ  പേർ മാത്രമാണ്. ബാക്കി എല്ലാവരും സ്വതന്ത്ര വ്യക്തികളാണ്. അവർക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട് . നിലപാടുകൾ ഉണ്ട് . അതുകൊണ്ട് അവരെ വ്യക്തികളായി കണ്ട് മാന്യമായി പെരുമാറുക.”!
ഇതേ ഉപദേശം അച്ഛനും ആങ്ങളയും ആക്കി മാറ്റി പെൺകുട്ടികൾക്കും നല്കാം.
മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യാഭർത്താക്കന്മാർ, അവരിലൂടെ വരുന്ന ഇത്തിരിവട്ടം ബന്ധങ്ങൾ ഇതിലൊന്നും ഒതുങ്ങുന്നതല്ലല്ലോ മനുഷ്യ ജീവിതം . !
ഡോ. ബെറ്റിമോൾ മാത്യു

Back to top button
error: