കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.
Related Articles
കെട്ടിടത്തിന് തീയിട്ട് മുന്‍ കാമുകനടക്കം രണ്ടുപേരെ കൊന്നു; നടിയുടെ സഹോദരി അറസ്റ്റില്‍
December 3, 2024
”കുടുംബിനിയാകാന്‍ മോഹിച്ച് അമേരിക്കയിലേക്ക്; കാത്തിരുന്നത് പീഡനങ്ങള്‍; നടിയുടെ ജീവിതം തകര്‍ത്തത് ഭര്‍ത്താവ്”
December 3, 2024
നാനടിച്ചാല്‍ താങ്കമാട്ടെ 4 മാസം തൂങ്കമാട്ടെ! ഞാന്‍ പ്രസിഡന്റായി വരുംമുന്പേ ബന്ദികളെ മോചിപ്പിക്കണം; ഹമാസിനു ട്രംപിന്റെ അന്ത്യശാസനം
December 3, 2024