FeatureNEWS

നടപ്പിന്റെ നല്ല ഗുണങ്ങൾ അറിയാതെ പോകരുത് !

ചെറിയ ദൂരം പോലും നടക്കാൻ മടിയുള്ളവരാണ് ഇന്ന് നമ്മൾ.കാരണം ഓരോ വീട്ടിലും ഒന്നും രണ്ടും വണ്ടികളുണ്ട്.എന്നാൽ നടപ്പിന്റെ ഈ പത്ത് ഗുണങ്ങൾ അറിഞ്ഞാൽ ഇന്നുമുതൽ നടപ്പ് നിങ്ങളുമൊരു ശീലമാക്കും, തീർച്ച.

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം പോലെ മറ്റൊരു ലളിത വ്യയാമമില്ല.

ഗുണങ്ങൾ

Signature-ad

∙ എളുപ്പമുള്ള, ചെലവില്ലാത്ത വ്യായാമം

∙ ജീവിതശൈലീ രോഗങ്ങളും അമിതവണ്ണവും അകറ്റാൻ ഉത്തമം

∙ നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരം

∙ മാനസിക നില ഉഷാറാക്കുന്നു

∙ പുറം വേദന കുറയ്ക്കുന്നു

∙ കാലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു

∙ കൈകൾക്കും കാലുകൾക്കും ബലവും ആരോഗ്യവും.

∙ പേശികൾ ദൃഢപ്പെടുന്നു

∙ മുട്ടുകളിലെ സന്ധികൾക്ക് ആരോഗ്യം കിട്ടുന്നു

∙ കാൽപാദങ്ങൾക്കു മികച്ച വ്യായാമം

Back to top button
error: