KeralaNEWS

യുവതിയും കൂട്ടുകാരനും ബാറിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത് മൂവർ സംഘം, സംഘർഷം അടിപിടി;  യുവതി ഉൾപ്പടെ 5 പേര്‍ കസ്റ്റഡിയില്‍

      എറണാകുളത്ത് ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളിയിലെ ബാറില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്.

സുഹൃത്തുക്കളായ യുവാവും യുവതിയും ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇവരുടെ അടുത്തെത്തിയ മൂവർ സംഘം യുവതിയുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തു. ഒടുവിൽ വാക്കേറ്റമായി. തുടര്‍ന്ന് അത് അടിപിടിയായി മാറി.

ബാറിലെ ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ രക്ഷപ്പെട്ടു. യുവാവിനെയും യുവതിയെയും മറ്റ് മൂന്നു പേരെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: