ഗാസ: വ്യോമ-നാവിക ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ കരയുദ്ധവും ആരംഭിച്ചതോടെ കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് ഹമാസ്. ബന്ദികളെ റെഡ് ക്രോസിന് കൈമാറാം എന്നാണുറപ്പ്.
മുതിർന്ന നേതാക്കളെല്ലാം ഖത്തറിലും റഷ്യയിലും അഭയം തേടിയതിന് പിന്നാലെ ഹമാസ് നേതാവ് ഖാലെദ് മെഷാലാണ് ഇക്കാര്യം അറിയിച്ചത്.
ഇറാനിൽ നിന്നും ലഭിച്ച 5000 ത്തോളം മിസൈലുകൾ ഒന്നിച്ചു പ്രയോഗിച്ചതോടെ ഇസ്രായേലിനെ ചെറുക്കാൻ നിലവിൽ ആയുധങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ് ഹമാസിന്റേത്.ഉണ്ടായിരുന്ന തോക്കുകളിലാകട്ടെ ഉണ്ടയും തീർന്നു.എല്ലാ വഴികളും അടച്ച ഇസ്രായേൽ ഉപരോധം മൂലം കുടിവെള്ളം പോലും ലഭിക്കാതെ സാഹചര്യമാണ് നിലവിലുള്ളതും.അതിനാൽ തന്നെ വെടിയുണ്ടയ്ക്കായുള്ള പ്രതീക്ഷയും അവർക്കിനിയില്ല.സഹായിക്കുമെന്ന് കരുതിയിരുന്ന ഇറാനെ നാലു വശങ്ങളിൽ നിന്നും അമേരിക്ക പൂട്ടിയിരിക്കുകയുമാണ്.
ഇസ്രായേലിനെതിരായ ആക്രമണത്തിനു ശേഷം തുരങ്കങ്ങളിലേക്ക് മാറിയ ഹമാസിന്റെ മറ്റൊരു പ്രതീക്ഷയായിരുന്നു ഇരവാദം.ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുമെന്നും അപ്പോൾ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ എന്നത്തേയും പോലെ ഇരവാദം മുഴക്കാം എന്നുമായിരുന്നു അവർ കരുതിയിരുന്നത്.എന്നാൽ ഏതാനും അറബ് രാജ്യങ്ങളൊഴികെ ബാക്കി ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇസ്രായേലിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.യുഎഇ പോലും അവരെ തള്ളിപ്പറയുകയും ചെയ്തു.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ഹമാസിന്റെ നിലപാട്.മൊസാദിനെ ഭയന്ന് ഖത്തറിൽ നിന്നും ജീവനും കൊണ്ടു റഷ്യയിലെത്തിയ ഹമാസ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ യുഎന്നിന്റെ നിർദ്ദേശം പോലും മുഖമടച്ച് തള്ളിയ ഇസ്രായേൽ യാതൊരു മാനുഷിക പരിഗണനയും പ്രതീക്ഷിക്കേണ്ടെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയതോടെ മറ്റ് പോംവഴി ഇല്ലെന്ന അവസ്ഥയിലാണ് ഹമാസിന്റെ ഇപ്പോഴത്തെ കീഴടങ്ങൽ പ്രഖ്യാപനം.
അതേസമയം ഹമാസിന്റെ ലാബ്രിന്ത്(തുരങ്കങ്ങൾ) തകര്‍ക്കാന്‍ നെതന്യാഹു ഇറക്കിയിരിക്കുന്നത് ഇസ്രയേലിന്റെ കരുത്തരെ തന്നെയാണ് – യെഹലോം യൂണിറ്റ്. തുരങ്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രത്യേക യൂണിറ്റുകളും യുദ്ധോപകരണങ്ങളുമുണ്ട്.അത്തരത് തിലൊന്നാണ് യഹലോം യൂണിറ്റ്.
ഐഡിഎഫ് കരയുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്ബോള്‍ ഹമാസിന്റെ തുരങ്കങ്ങള്‍ കണ്ടെത്തി തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നത് യഹലോം യൂണിറ്റാണ്. ടണലുകളിലെ യുദ്ധം നിയന്ത്രിക്കാനായി ഇസ്രയേല്‍ രൂപീകരിച്ചതാണ് യഹാലോം എന്ന സവിശേഷ കമാന്‍ഡോ യൂണിറ്റ്. അതിലെ സൈനികര്‍ തുരങ്കങ്ങള്‍ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
ഹമാസ് തുരങ്കങ്ങളെ യഹലോം യൂണിറ്റ് വിളിക്കുന്നത് ടെറര്‍ ലാബ്രിന്തെന്നാണ്. ഗ്രീക്ക് പുരാണത്തിലെ മിനോസ് എന്ന രാജാവിന്റെ ശില്‍പി നിര്‍മിച്ച കുരുക്കുകള്‍ നിറഞ്ഞ വിഭ്രമാത്മകമായ നിര്‍മിതിയാണ് ലാബ്രിന്ത്.