CrimeNEWS

മുൻകോപം മാറ്റാൻ ചികിത്സയ്ക്കെത്തി, ചികിത്സയുടെ പേര് പറഞ്ഞ് മുറിയിൽ കയറ്റി ബലാത്സംഗം; ആലപ്പുഴയിൽ വ്യാജ സിദ്ധൻ പിടിയിൽ

ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ 49-കാരനായ സലിം മുസ്ലിയാറെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലേക്ക് മുൻകോപം മാറ്റുന്നതിനായാണ് ബന്ധു മുഖേന യുവതി എത്തിയത്. ചികിത്സയുടെ പേര് പറഞ്ഞ് മുറിയിൽ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിൽ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അറസ്റ്റ്. കായംകുളം ഇൻസ്പെക്ടർ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: