IndiaNEWS

അജ്ഞാതരായ തോക്കുധാരികൾ വീട്ടിൽ അതിക്രമിച്ച് കയറി, 24കാരിയെ വെടിവച്ചു കൊന്നു

പൂജ യാദവ് എന്ന 24കാരി ഡല്‍ഹിയിലെ ജയ്ത്പൂരിലെ വീട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ (വെള്ളി) രാത്രി ഒമ്പത് മണിക്കാണ് സംഭവം നടന്നത്.

മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയൊച്ച കേട്ടയുടന്‍ അയല്‍ക്കാര്‍ പൂജയുടെ വീട്ടിലേക്ക് ഓടി എത്തിയിരുന്നു.

അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം തലേന്ന് വ്യാഴാഴ്ച ഡെല്‍ഹി മെട്രോസ്റ്റേഷനില്‍ 30കാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് മരിച്ചയാളുടെ മൃതദേഹത്തില്‍ അക്രമികള്‍ പരുക്കേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: