സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റുകളാണ് തയാറാക്കുന്നത്.
കേരളത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ ശബരിമലയേക്കുറിച്ച് ബഹുഭാഷാ മൈക്രോസൈറ്റാണ് തയാറാക്കുന്നത്. യാത്ര, താമസ സൗകര്യങ്ങള്‍, ബഹുഭാഷാ ഇ-ബ്രോഷറുകള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന നവീകരിച്ച മൈക്രോസൈറ്റാണ് വികസിപ്പിക്കുന്നത്.
ഇംഗ്ലീഷിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഉള്ളടക്കം വികസിപ്പിച്ചുകൊണ്ടാണ് ശബരിമല മൈക്രോസൈറ്റ് വിപുലീകരിക്കുന്നത്. ശബരിമല ദര്‍ശനത്തിനു ശേഷം സന്ദര്‍ശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയുംകുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്സൈറ്റിലൂടെയും യു ട്യൂബ് ചാനലിലൂടെയും ലഭിക്കും.
ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്കു സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും. ഈ മാസം 16നാണ് പദ്ധതിക്കായി 61.36 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് ടൂറിസം വകുപ്പ് പുറപ്പെടുവിച്ചത്.