KeralaNEWS

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു

കൊട്ടാരക്കര:എംസി റോഡിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അലക്ഷ്യമായി മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാർ ഇടിച്ചുണ്ടായ
അപകടത്തിൽ യുവതി മരിച്ചു.
ഇടുക്കി  ഉപ്പുതറ മരുതുംപേട്ട കളത്തുകുന്നേൽ കെ.സി ആന്റണിയുടെയും മോളിയുടെയും മകൾ അൻസു ആൻ്റണി (25) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം എം സി റോഡിൽ കുളക്കട  ജംഗ്ഷനിൽ ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊട്ടാരക്കര വിജയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.

Back to top button
error: