KeralaNEWS

നടക്കുന്നത് പൗരന്‍റെ അവകാശ ലംഘനം; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി:അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങള്‍ നല്‍കാൻ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന സഹകരണ രജിസ്ട്രാറുടെ ഹര്‍ജിയില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷിന് ഇ ഡി നല്‍കിയ സമൻസില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി, നടപടി പൗരൻ്റ അവകാശങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു.

Signature-ad

ആവശ്യമെങ്കില്‍ പുതിയ സമന്‍സ് അയയ്ക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ ബഞ്ച് ഇ ഡിയോട് ഉത്തരവിട്ടു. നടപടിക്രമങ്ങള്‍ പാലിച്ച്‌ നിയമാനുസൃതം മാത്രമേ നോട്ടീസ് അയക്കാവുവെന്നും കേന്ദ്രസര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ചോദിക്കുന്നത് നിയമ വിരുദ്ധമാണെന്നും തനിക്ക് നല്‍കിയ സമൻസ് റദ്ദാക്കണമെന്നുമായിരുന്നു രജിസ്ട്രാര്‍ ടി വി സുഭാഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സഹകരണ രജിസ്ട്രാര്‍ക്ക് കീഴിലുള്ള മറ്റ് ഉന്നത  ഉദ്യോഗസ്ഥര്‍ക്കും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇഡിയുടെ നോട്ടീസില്‍ വ്യക്തതയില്ലെന്ന അഡ്വക്കറ്റ് ജനറലിന്‍റെ വാദം കോടതി ശരിവെയ്ക്കുകയായിരുന്നു.

Back to top button
error: