KeralaNEWS

കോഴിപ്പോര്; കാസർകോട് ആറ് പേര്‍ പിടിയില്‍

കാസർകോട്: കോഴിപ്പോര് നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കത്തിനുപയോഗിച്ച കോഴികളെയും  പിടികൂടി.മഞ്ചേശ്വരം കടമ്ബാര്‍ ഹൊസകട്ടയിലാണ് സംഭവം.

കാസർകോട് സ്വദേശി രാജീവൻ, മഞ്ചേശ്വരം സ്വദേശികളായ സി ഹരീഷ്, സന്തോഷ്, രാജേഷ്, പുഷ്പരാജ് ഷെട്ടി, സന്ദീപ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. പണം വെച്ചാണ് കോഴിയങ്കം നടത്തിയത്.

Signature-ad

കളിക്കളത്തിൽ നിന്നും 4700 രൂപ പിടികൂടി. 8 കോഴികളെയും കോഴികളുടെ കാലിൽ കെട്ടുന്ന 5 കത്തിയും കണ്ടെത്തി. മഞ്ചേശ്വരം എസ് ഐ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: