KeralaNEWS

39 ട്രെയിനുകൾ, 3.54 മണിക്കൂറിൽ കാസർകോട് – തിരുവനന്തപുരം യാത്ര; കെ-റയിൽ വേണം: മുരളി തുമ്മാരുകുടി

കെ റെയിൽ ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ വേഗ റെയിലിന്‍റെ ആവശ്യകതയും മറ്റിടങ്ങളിലെ സർവീസിനെയും പരിചയപ്പെടുത്തി മുരളി തുമ്മാരുകുടി. ചൈനയിലെ വുഹാൻ – ബീജിങ് അതിവേഗ ട്രെയിനിൽ യാത്ര ചെയ്യുന്ന എറിക് സോഹെയിമിന്‍റെ ചിത്രം പങ്കുവെച്ചാണ് തുമ്മാരുകുടിയുടെ പോസ്റ്റ്.
 1229 കിലോമീറ്റർ നാല് മണിക്കൂർ പിന്നിടുന്ന അതിവേഗ ട്രെയിനിന്‍റെ വിശേഷണങ്ങൾക്കൊപ്പമാണ് കെ റെയിൽ വരുമെന്ന് തുമ്മാരുകുടി പറയുന്നത്.ചൈനയുടെ അതിവേഗ റെയിലിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്. കഴിഞ്ഞ 15 വർഷത്തിനിടെ 40,000 കിലോമീറ്റർ ഹൈസ്പീഡ് റെയിലാണ് ചൈന നിർമിച്ചിരിക്കുന്നത്.അതിവേഗ റെയിലിൽ യാതൊരു കുലുക്കവുമില്ലാത്ത സുഖയാത്രയാണെന്നാണ് എറിക് ട്രെയിനുള്ളിലെ ചിത്രം പങ്കുവെച്ചുകൊണ്ട്  മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.
ചൈനയിൽ അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു. ഇന്ത്യയിൽ ഹൈസ്പീഡ് റെയിൽ നിർമാണം നടക്കുന്നു, കേരളത്തിൽ മാത്രം മുടങ്ങിക്കിടക്കുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്.’ചൈന – ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ – നാലു മണിക്കൂർ – ഉയർന്ന സ്പീഡ് 350 km/h, – നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ – ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ – രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ – നാലു മണിക്കൂർ – പ്ലാൻ കോൾഡ് സ്റ്റോറേജിൽ. ഇവിടെ ആർക്കാണിത്ര തിരക്ക്? പക്ഷെ കാലമിനിയുമുരുളും. കെ റെയിൽ വരും. വാഴ വച്ചവരൊക്കെ വാഴയാകും.
കെ റെയിൽ യാഥാർഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുക. 3.54 മണിക്കൂറിൽ കാസർകോട് – തിരുവനന്തപുരം യാത്ര സാധ്യമാകുമെന്നും മുരളി തുമ്മാരുകുടി പറയുന്നു.

Back to top button
error: