IndiaNEWS

രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്കായി ജിയോ

ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്കായി ജിയോ. അനലിറ്റിക്‌സ് സ്ഥാപനമായ ഓക്ല നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്കിനെ കണ്ടെത്തിയിരിക്കുന്നത്.

5ജി ഡൗണ്‍ലോഡ് ആൻഡ് അപ്ലോഡ് വേഗതയില്‍ മറ്റ് സേവന ദാതക്കളെ അപേക്ഷിച്ച്‌ ജിയോ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

5ജി സേവനവുമായി ബന്ധപ്പെട്ട ഒമ്ബത് മാനദണ്ഡങ്ങളിലും ഓക്ലയുടെ പഠനത്തില്‍ ജിയോയാണ് മുൻപില്‍. പഠനത്തില്‍ ജിയോ 335.75 സ്‌കോര്‍ നേടിയപ്പോള്‍ ഭാരതി എയര്‍ടെല്‍ 179.49 സ്‌കോര്‍ നേടി. ജിയോ 5ജിയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത 416.55 Mbps ആണ്. ശരാശരി അപ്ലോഡ് വേഗത 21.200 Mbps.

Signature-ad

ഓക്ലയുടെ പഠനത്തില്‍ ജിയോയ്‌ക്ക് ലഭിച്ച ഒമ്ബത് അംഗീകാരങ്ങള്‍ ഇവയൊക്കെ…

  • മികച്ച മൊബൈല്‍ നെറ്റ്വര്‍ക്ക്
  • ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്ക്
  • മികച്ച മൊബൈല്‍ കവറേജ്
  • മികച്ച റേറ്റിംഗുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക്
  • മികച്ച മൊബൈല്‍ വീഡിയോ അനുഭവം
  • മികച്ച മൊബൈല്‍ ഗെയിമിംഗ് അനുഭവം
  • ഏറ്റവും വേഗതയേറിയ 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക്
  • മികച്ച 5ജി മൊബൈല്‍ വീഡിയോ അനുഭവം
  • മികച്ച 5ജി മൊബൈല്‍ ഗെയിമിംഗ് അനുഭവം

Back to top button
error: