NEWSWorld

ഹമാസുമായി കൂടിക്കാഴ്ച നടത്തി ലെബനനിലെ ഹിസ്ബുള്ള തലവന്‍

ബെയ്റൂട്ട്: ഇസ്രായേൽ-ഹമാസ് സംഘർഷം കനക്കുന്നതിനിടയിൽ ലെബനനിലെ ഹിസ്ബുള്ളയുടെ തലവന്‍ പലസ്തീന്‍ ഭീകര സംഘടനകളായ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ല, ഹമാസ് ഡെപ്യൂട്ടി ചീഫ് സലേഹ് അല്‍ അറൂരി, ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അല്‍ നഖല എന്നിവരുമായാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്.

നേരത്തെ, ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക്  ടാങ്ക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ശ്രമിച്ച ഒരു തീവ്രവാദ സെല്‍ ഇസ്രായേല്‍ സൈന്യം തകർ‌ത്തിരുന്നു.അതേസമയം ഒക്‌ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേല്‍ ആക്രമണത്തിന് മുന്നോടിയായി ഇറാന്‍ നേരിട്ട് ഹമാസിനെ സഹായിച്ചതായി ഐഡിഎഫ് വക്താവ് റിയര്‍ അഡ്‌എം ഡാനിയല്‍ ഹഗാരി പറഞ്ഞു. യുദ്ധത്തിന് മുമ്ബ് ഇറാന്‍ നേരിട്ട് ഹമാസിനെ സഹായിച്ചു, പരിശീലനം, ആയുധങ്ങള്‍, പണം, സാങ്കേതിക അറിവ് എന്നിവ നല്‍കിയെന്നും ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോഴും, ഇസ്രായേല്‍ രാഷ്‌ട്രത്തിനെതിരായി രഹസ്യാന്വേഷണ രൂപത്തിലും ആയുധങ്ങളെത്തിച്ചും  ഹമാസിന് ഇറാനിയന്‍ സഹായം തുടരുന്നുവെന്ന് ഐഡിഎഫ് വക്താവിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Back to top button
error: